ബിജെപി നേതാവ് ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി. കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് ഇ.പി. ജയരാജൻ ഹർജി നൽകിയത്. കഴിഞ്ഞ ജൂൺ 15ന് നൽകിയ ഹര്‍ജിയിൽ പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് ഡിസംബര്‍ മാസത്തിലേയ്ക്ക് കോടതി നീട്ടി വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിട്ടുള്ളത്.
മജിസ്ട്രേറ്റ് കോടതിയുടെ ഈ നടപടി തൻ്റെ കേസിൻ്റെ നടത്തിപ്പിന് കാലതാമസവും അതുമൂലം തനിക്ക് അപരിഹാര്യമായ കഷ്ട നഷ്ടങ്ങളും ഉണ്ടാക്കുന്നുവെന്നും ഇപി സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിൽ
സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി, തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് ഹര്‍ജി ഇപ്പോൾ ഇപി നൽകിയിരിക്കുന്നത്. ഇ.പി. ജയരാജന്‍ ബിജെപിയിൽ ചേരാനായി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവനക്കെതിരെയാണ് ഇപി മാനനഷ്ട കേസ് നൽകിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here