എൻ ശങ്കരയ്യയുടെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യയുടെ സംസ്കാരം ഇന്ന് നടക്കും. ചെന്നൈയിൽ രാവിലെ 10മണിക്കാണ് ചടങ്ങുകൾ നടക്കുക. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ശങ്കരയ്യയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അതോടൊപ്പം സിപിഐഎം ഒരാഴ്ച നീണ്ടുനില്കുന്നുന്ന ദുഖചാരണം പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ഒരാഴ്ച നടത്താനിരുന്ന പാർടി പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

“എകെജിയുടെയും ഇഎംഎസിന്റെയും ഒപ്പത്തിനൊപ്പം നടന്ന വിപ്ലവകാരി”; എൻ ശങ്കരയ്യക്ക് അന്ത്യാഞ്ജലിയുമായി മന്ത്രി ആർ ബിന്ദു

തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരിയാണ് എന്‍ ശങ്കരയ്യ. തമിഴകത്തെ എണ്ണമറ്റ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ നായകന്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.  102 വയസായിരുന്നു അദ്ദേഹത്തിന്.

വിപ്ലവ വീര്യം, ഉറച്ച പാറകല്ലുകള്‍ പോലെയുള്ള നിലപാടുകള്‍, വാളുപോലെ മൂര്‍ച്ചയുള്ള വാക്കുകള്‍, സഖാക്കളുടെ പ്രിയ നേതാവ് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ശങ്കരയ്യക്ക്. 1937-ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്നാണ് ശങ്കരയ്യയ്യുടെ പോരാട്ടവീര്യത്തിന്റെ തുടക്കം. ഈ കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. 1941-ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത്.

തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരി ‘എന്‍ ശങ്കരയ്യ’

ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു ശങ്കരയ്യ, ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി. 1964 ഏപ്രില്‍ 11 ന് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ എസ് എ ഡാങ്കെയും അദ്ദേഹത്തിന്റെ അനുയായികളെയും ഐക്യ വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആരോപിച്ച് ഇറങ്ങിപ്പോയ 32 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.

Als Read: സഖാവ് എന്‍ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്തെ നാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കണം; കമല്‍ ഹാസന്‍

1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് ശങ്കരയ്യ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. നവമണിയാണ് ശങ്കരയ്യയ്യുടെ ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News