സിപിഐഎം നേതാവിനെ വീട് കയറി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം, വെട്ടുകത്തിയും വടിവാളുമായി എത്തി സംഘം വീട് ആക്രമിച്ചു

തൃശൂര്‍ കുന്നംകുളം പോർക്കുളത്ത് സിപിഐഎം നേതാവിന്‍റെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം. സിപിഐഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഷാജുവും കുടുംബവും വീടുനുള്ളില്‍ ഉള്ളപ്പോള്‍ തന്നെയാണ് ആക്രമണം തിങ്കളാ‍ഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ അക്രമികൾ വാതിലും ജനാലച്ചിലും തകർത്തു.

ALSO READ: ‘പുതുപ്പള്ളിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌’: ചാണ്ടി ഉമ്മനെ പൊളിച്ചടുക്കി ഫേസ്ബുക്ക് കുറിപ്പ്

ആക്രമികള്‍ വീട്ടിലേക്ക് വെട്ടുകത്തിയും വാളുമായിട്ട് ഓടി വരുന്നതും ആക്രമിക്കുന്നതും ഷാജു വീഡിയോ എടുത്തു. സംഭവം ചിത്രീകരിക്കുന്നത് കണ്ട് അക്രമികള്‍ തിരികെ ഓടുകയായിരുന്നു.

ALSO READ: ചന്ദ്രയാന്‍ 3 ചന്ദ്രനിൽ ഇറങ്ങുന്നത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്യും: മന്ത്രി ഡോ. ആർ ബിന്ദു

ആര്‍എസ്എസ് പ്രവർത്തകരായ മങ്ങാട് എറത്ത് വീട്ടിൽ ഡാഡു എന്ന് വിളിക്കുന്ന ഗൗതം സുധീർ, പുളിഞ്ചോട് കുറുമ്പൂർ വീട്ടിൽ കാളവണ്ടി എന്ന് വിളിക്കുന്ന വിഷ്ണു എന്നിവരാണ് മാരക ആയുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആര്‍എസ്എസ് ക്രിമിനലുകളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതാണ് ആക്രമണത്തിന് കാരണം.

ഷാജുവും ഭാര്യയും പരുക്കുകളോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൌസ് ഓഫീസർ യു കെ ഷാജഹാൻ കേസ് എടുത്തു. പ്രദേശത്ത് പൊലീസ് പട്രോളിങും ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News