കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പൂര്‍ണമായ ഉത്തരവാദിത്തം ചാന്‍സലറായ തനിക്കാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍. ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം വേണ്ടെന്ന് മാത്രമല്ല കോടതികള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഗവര്‍ണര്‍ പറയുന്ന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് കൃത്യവും ശക്തവുമായി മറുപടി നല്‍കിയിരിക്കുകയാണ് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍.
ALSO READ: പടക്കങ്ങളും പേപ്പറുകളും ഇനി തിയേറ്ററില്‍ വേണ്ട; തെലങ്കാന രണ്ടുംകല്‍പിച്ച് തന്നെ!
ഗവര്‍ണറുടെ പുതിയ വാദം നാഗ്പൂരില്‍ സൃഷ്ടിച്ചതാണോ എന്നതാണ് അഡ്വ. കെ അനില്‍കുമാറിന്റെ ചോദ്യം. ഭരണഘടനയില്‍ സംസ്ഥാന സര്‍വകലാശാലകള്‍ ആര്‍ക്ക് ഭരണാധികാരമുള്ളതാണെന്നു വ്യക്തമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഗവര്‍ണറും സര്‍വകലാശാലകളും തമ്മില്‍ ബന്ധമുണ്ടെന്നു കാണിക്കുന്ന ഒരുവരി ഇന്ത്യന്‍ ഭരണഘടനയിലില്ല സാര്‍ എന്ന് ഓര്‍മിപ്പിക്കുന്നുമുണ്ട് അദ്ദേഹം. ശാഖയിലെ സര്‍വാധികാരിയായിവാഴുന്നതിനു വിരോധമില്ല കേരളത്തില്‍ വേണ്ടെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അനില്‍കുമാര്‍ പറയുന്നു.
അഡ്വ. കെ അനില്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
ആര്‍ലേക്കറുടെ കാവിമനസ്സ്.
പുള്ളിപ്പുലിയുടെ പുള്ളി മായില്ല.
ഗവര്‍ണര്‍ ആര്‍ലേക്കര്‍ ആര്‍ എസ് എസുകാരന്‍ തന്നെ.ഗവര്‍ണറായതിനാല്‍ ആര്‍.എസ് എസ് എന്ന സംഘടനയില്‍ നിന്നു മാറിനില്കുന്നില്ല. ആര്‍ എസ് എസ് ആയതിനാലാണല്ലോ ഗവര്‍ണറായത്..
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണാധികാരം തനിക്കാണെന്നു അദ്ദേഹം പറയുന്നു
അത് എവിടുന്നു കിട്ടി സാര്‍..
നാഗ്പൂരില്‍ നിന്നു സൃഷിച്ചതാണോ?
കേരള സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍:
താങ്കള്‍ കേരളത്തിലെത്തിയത് ഗവര്‍ണറായല്ലേ..
അതു ഭരണഘടനയുടെ സൃഷ്ടിയാണു.
ഭരണഘടനയില്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ ആര്‍ക്ക് ഭരണാധികാരമുള്ളതാണെന്നു വ്യക്തമല്ലേ.
ഗവര്‍ണറും സര്‍വ്വകലാശാലകളും തമ്മില്‍ ബന്ധമുണ്ടെന്നു് കാണിക്കുന്ന ഒരുവരി ഇന്ത്യന്‍ഭരണഘടനയിലില്ല സാര്‍ – ”
പിന്നെ എങ്ങനെ താങ്കള്‍ സര്‍വ്വാധികാരിയാകും.
ആ പൂതി കയ്യിലിരിക്കട്ടെ:
ഭരണഘടന പ്രകാരം സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ പെട്ട എല്ലാ സര്‍വ്വ കലാശാലകളിലും ഗവര്‍ണര്‍ ചാന്‍സലറായിരിക്കുമെന്നു് ഇന്ത്യന്‍ ഭരണഘടന പറയുന്നില്ല.
ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി കിട്ടിയത് കേരള സംസ്ഥാന നിയമസഭ നിയമം നിര്‍മ്മിച്ചതിനാല്‍ മാത്രം ..
അത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
ഗവര്‍ണര്‍ അല്ലാതെ മറ്റൊരാളിനെ ചാന്‍സലറാക്കാന്‍ അതേ നിയമസഭക്ക് അധികാരമുണ്ട്..
ആരാണു് ചാന്‍സലര്‍ എന്നു നിശ്ചയിക്കാന്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കിയിട്ടുണ്ട്.
അതേ അധികാരം സംസ്ഥാന നിയമസഭകള്‍ക്കുണ്ട്.
അത് തട്ടിയെടുക്കാന്‍ ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ സുപ്രിം കോടതി വിധി മൂലമോ അധികാരമില്ല’
അതിനാല്‍ കേരള നിയമസഭ പാസ്സാക്കിയ നിയമം റദ്ദു / വീറ്റോ ചെയ്യാന്‍ ഒരു രാഷട്രപതിക്കും അധികാരമില്ല
അവര്‍ -ബഹു:ദ്രൗപതി മുര്‍മു
നിയമം പാലിച്ചില്ലങ്കില്‍ നിയമം അവരെ തേടി ചെല്ലും..
ഒരു സര്‍വ്വാധികാരി വന്നിരിക്കുന്നു:
ശാഖയിലെ സര്‍വ്വാധികാരിയായി
വാഴുന്നതിനു് വിരോധമില്ല
കേരളത്തില്‍ വേണ്ട:
യുജിസി ചട്ടഭേദഗതിയാണോ ഉദ്ദേശിക്കുന്നത് ..
അതിനും യു ജിസിക്ക് എന്തധികാരം ..
സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിനു മേലെയാണോ യു ജി സി ചെയര്‍മാന്‍.
വേറെ പണി നോക്കാന്‍ പറയൂ..
ആര്‍ലേക്കേറേ ..
നമുക്ക് തുടങ്ങാം:
എന്തായാലും മലയാള മനോരമയുടെ മുഖപ്രസംഗം നന്നായി.
സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല.
അഡ്വ.കെ.അനില്‍കുമാര്‍.
സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം ‘
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here