സിപിഐഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

K J JACOB

മുതിർന്ന സിപിഐഎം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  അന്ത്യം.

ദീർഘകാലം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാസെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് ,ബാംബു കോർപറേഷൻ ചെയർമാൻ , കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചുമട്ട് തൊഴിലാളി യൂണിയൻ (സി ഐടി യു) ജില്ലാ പ്രസിഡൻ്റായിരുന്നു.

ഇന്ന് വൈകീട്ട് 4 മുതൽ 6 വരെ കലൂർ ലെനിൻ സെൻ്ററിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലൈനിലെ വസതിയിലേക്ക് മാറ്റും.
ചൊവ്വാഴ്ച 3ന് കത്തൃക്കടവ് സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിലാണ് സംസ്ക്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News