സിപിഐഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു

സിപിഐ എം മുൻ കാസർകോഡ് ജില്ലാസെക്രട്ടറിയും മുൻ സംസ്ഥാന കമ്മറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. നിലവിൽ സിപിഐ എം ചെറുവത്തൂർ ഏരിയാകമ്മിറ്റിയംഗമാണ്‌. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയായിരുന്നു.

ALSO READ: എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം, മലയാളി നടിയുടെ തമിഴ് സിനിമയിലെ അഭിനയം കണ്ട് ആരാധികയുടെ സ്നേഹപ്രകടനം; വൈറലായി വീഡിയോ

2006 മുതൽ 16 വരെ തൃക്കരിപ്പൂർ എംഎൽഎ.1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം വഹിച്ചു.1943 നവംബർ 10ന്‌ തുരുത്തിയിൽ ജനിച്ച കുഞ്ഞിരാമൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയിൽ, 12 മണിക്ക് ചെറുവത്തൂർ എന്നിവിടങ്ങളിൽ പൊതു ദർശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പിൽ ആണ് സംസ്കാരം.

ALSO READ: കാണികൾ കാതലിനെ ഹൃദയത്തിലെറ്റുന്നു, പലരും നമ്പർ തെരഞ്ഞു പിടിച്ചു വിളിക്കുന്നു, അഭിമാനം; ഹൃദയം നിറഞ്ഞ കുറിപ്പ് പങ്കുവെച്ച് ആർഎസ് പണിക്കർ

]

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News