കാസർഗോട്ടെ മുതിർന്ന സിപിഐഎം നേതാവ് വി പി നാരായണൻ അന്തരിച്ചു

കാസർകോഡ് പിലിക്കോട് പുത്തിലോട്ടെ മുതിർന്ന സി പി ഐ എം നേതാവ് വിപി നാരായണൻ അന്തരിച്ചു. ദീർഘകാലം തിരുവനന്തപുരം എ കെ ജി സെൻ്റർ ഓഫീസ് ജീവനക്കാരനായിരുന്നു. സിപിഐഎം അവിഭക്ത കൊടക്കാട് ലോക്കൽകമ്മറ്റി അംഗം, റെഡ് വളണ്ടിയർ കാസർകോഡ് ജില്ലാ വൈസ് ക്യാപ്റ്റൻ, പിലിക്കോട് ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Also Read: ‘ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല, അതുകൊണ്ടാണ് റീ കണക്ഷന് ഉത്തരവിട്ടത്’: സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി

ഏറെ കാലമായി അസുഖബാധിതനായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവിലും, 10 മണിക്ക് പുത്തിലോട്ട് ടി കെ ഗംഗാധരൻ സ്മാരകമന്ദിരത്തിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. 11 മണിക്ക് സംസ്കാരം നടക്കും. വിപി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News