പി വി സത്യനാഥന്റെ കൊലപാതകം ; പ്രതി അഭിലാഷ് റിമാന്റില്‍

കൊയിലാണ്ടിയില്‍ സിപിഐഎം നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷ് റിമാന്റില്‍. കൊയിലാണ്ടി കോടതി മജിസ്‌ട്രേറ്റാണ് 14 ദിവസത്തേക്ക് പ്രതിയെ റിമാന്റ് ചെയ്തത്. പ്രതിക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കും.

ALSO READ: ‘കർഷകർ ചേറിൽ കാല്‍വയ്ക്കുന്നതു കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്’, കർഷക സമരത്തിനിടെ വീണ്ടും ചർച്ചയായി മമ്മൂട്ടിയുടെ വാക്കുകൾ

അതേസമയം പി വി സത്യനാഥന്റെ കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്.  കഴിഞ്ഞദിവസം രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News