രാജസ്ഥാനില്‍ രണ്ടിടത്ത് സിപിഐഎമ്മിന് ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ ഒരിടത്ത് സിപിഐഎമ്മിന് ലീഡ്. ബാന്ദ്രയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ബല്‍വാന്‍ പുനിയയും രാംഗഢില്‍ അമ്രാറാമും മുന്നേറുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്താണ്. തെലങ്കാനയില്‍ ബിആര്‍സും പിന്നിലാണ്.  ആദ്യ ഫലസൂചനയില്‍ കോണ്‍ഗ്രസാണ് തെലങ്കാനയില്‍ മുന്നില്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചത്തീസ്ഗഢിലെ ആദ്യ സൂചന കോണ്‍ഗ്രസിന് അനുകൂലമാണ്.

Also Read : തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നാണക്കേടോടെ നാലാം സ്ഥാനത്ത്

വോട്ടെണ്ണലില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്‍തൂക്കം. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പിന്നിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് ഫലങ്ങളെ പിന്തള്ളിയാണ് ആദ്യ ഘട്ടങ്ങളില്‍ ബിജെപി മുന്‍തൂക്കം നേടിയിരിക്കുന്നത്.

അതേസമയം രാജസ്ഥാനില്‍ ഭരണവിരുദ്ധവികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആത്മവിശ്വാസത്തിന് തിരിച്ചടിയായാണ് രാജസ്ഥാനില്‍ ബിജെപിയുടെ മുന്നേറ്റം.

Also Read : രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്‍തൂക്കം

ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച്‌ മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി. 2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌.

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം.  രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration