അന്തിയുറങ്ങാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്വന്തം സ്ഥലം വിട്ടു നല്‍കി മാതൃകയായിരിക്കുകയാണ് കണ്ണൂര്‍ ചപ്പാരപ്പടവ് സിപിഐഎം ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിള്‍. ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ ഒരേക്കറിലധികം ഭൂമിയാണ് ടോമിയും സഹോദരി ഭര്‍ത്താവ് ടോം ഫ്രാന്‍സിസും വീട് വയ്ക്കാനായി വിട്ടു നല്‍കിയത്.
Also Read- ‘ഉള്ളി തൊലി’ നേന്ത്രവാഴയ്ക്കും ഉത്തമം
ഫെഡറല്‍ ബാങ്കില്‍ നിന്ന് വിരമിച്ചതിന് ശേഷം പൊതുപ്രവര്‍ത്തനവും ജീവകാരുണ്യവുമാണ് ടോം മൈക്കിളിന്റെ പ്രവര്‍ത്തന മേഖല. ഐആര്‍പിസി ഉള്‍പ്പെടെയുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടോമി നടത്തുന്നത്. ഐആര്‍പിസിക്കൊപ്പമുള്ള സാന്ത്വന പ്രവര്‍ത്തന അനുഭവങ്ങളാണ് ടോമിയുടെ ജീവിതം മാറ്റിയത്. സ്വന്തമായി വീടില്ലാത്തവരുടെ വേദന നേരിട്ട് കണ്ടറിഞ്ഞതോടെയാണ് സ്ഥലം പാവങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ തീരുമാനിച്ചത്.
ഭൂമി ലഭിക്കുന്നവര്‍ക്ക് വീടുവെക്കാന്‍ വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഏതെങ്കിലും സംഘടനകള്‍ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അര്‍ഹരായ ആളുകളെ കണ്ടെത്തുന്നതിനായി ഒരു ജനകീയ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. സിപിഐഎം എടക്കോം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍വെച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യ ഗുണഭോക്താവിനുള്ള ഭൂമിയുടെ രേഖകള്‍ കൈമാറി. മറ്റ് 11 കുടുംബങ്ങള്‍ക്ക് കൂടി ഭൂമി നല്‍കും. പാര്‍ട്ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ടോമിയും കുടുംബവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here