സ്ത്രീകളുടെ അധികാരം പ്രാവര്‍ത്തികമാവുന്നത് കുടുംബത്തിനകത്ത് മാത്രമാണെന്ന് ഡോ. കെ ടി ഷംഷാദ് ഹുസൈന്‍. സ്ത്രീകളുടെ സാമൂഹികമായ ഇടപെടല്‍ അവരുടെ സുരക്ഷിതത്വത്തെ തകര്‍ക്കുമെന്ന് എല്ലാവരും അറിയാതെ വിശ്വസിച്ചുപോവുകയാണെന്നും ഷംഷാദ് ഹുസൈന്‍ പറഞ്ഞു. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘സ്ത്രീ, കുടുംബം, സമൂഹം’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. കെ ടി ഷംഷാദ് ഹുസൈന്‍.
കുടുംബത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും സ്ത്രീകളിലേക്ക് ഒതുങ്ങുന്നു. എന്താണ് കുടുംബം സ്ത്രീക്ക് തിരിച്ചു കൊടുക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് ഏറ്റവും ഖേദകരമായ അവസ്ഥ കാണാന്‍ കഴിയുക. കുടുംബത്തിനകത്തു മാത്രമാണ് സ്ത്രീക്ക് അധികാരമുള്ളതെന്നും ഡോ ഷംഷാദ് ഹുസൈന്‍ പറഞ്ഞു.
Read Also: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ
താനൂരില്‍ ആയിരുന്നു സെമിനാര്‍. മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി വി ടി സോഫിയ അധ്യക്ഷത വഹിച്ചു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here