ഗവൺമെൻ്റിനെയും പാർട്ടിയെയും തകർക്കാനിറങ്ങിയ കോടാലിക്കൈ ആണ് അൻവർ: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്

CPIM Malappuram

ഗവൺമെൻ്റിനെയും പാർട്ടിയെയും തകർക്കാനിറങ്ങിയ കോടാലിക്കൈ ആണ് അൻവർ എന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. ആരുടെയോ അച്ചാരം വാങ്ങി നടത്തുന്ന പ്രസ്താവനകളാണ് ഇപ്പോൾ നടത്തുന്നതെല്ലാം. ഒരു എംഎൽഎ പാലിക്കേണ്ട മാന്യത പോലുമില്ല. പറ്റുന്നത്ര തരം താഴ്ന്നാണ് മദയാനയെപ്പോലെ നടക്കുന്നത്. അൻവർ പോരാളിയല്ല, കോമാളിയാണ്. പൊന്നു സൂചി കൊണ്ടു കുത്തിയാലും കണ്ണുപൊട്ടും. പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും അത് തന്നെ തുടരുകയാണ്.

Also Read: ‘ബിജെപിയുടെ അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല’: ഫേസ്ബുക്ക് കുറിപ്പുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഹവാല കള്ളക്കടത്തുകാരെ സഹായിക്കുന്ന പ്രസ്താവന വരെ നടത്തുന്നു. കള്ളക്കടത്തുകാരുടെ വക്കാലത്തുകാരനായി. എംഎൽഎ സ്ഥാനം ഒരു സൗകര്യമായിക്കണ്ടാണ് നടക്കുന്നത്. പാർട്ടിയെ വെല്ലുവിളിക്കാൻ തുടങ്ങിയാൽ പ്രതികരിക്കാതിരിക്കാനാവില്ല. പാർട്ടിക്കാരായ ഒരാൾപ്പോലും അൻവറിനൊപ്പമുണ്ടാവില്ല. പാർട്ടിയെ വെല്ലുവിളിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് പാർട്ടിക്കറിയാം. ഒരു പാർട്ടിക്കാരനെയും അടർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News