വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിലേക്ക് ഇന്ന് സിപിഐഎം മാർച്ച്. എംഎൽഎക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. 11 മണിയോടെ മാർച്ച് ആരംഭിക്കും. അതേസമയം മരണങ്ങൾ സംബന്ധിച്ച് പോലീസും അന്വേഷണം ഊർജ്ജിതമാക്കി.
ALSO READ; ഇന്ന് നിർണായകം: അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കും
സംഭവത്തിൽ ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കും കെപിസിസി നേതൃത്വത്തിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ എംഎൽഎ രാജിവയ്‌ക്കണമെന്നും സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു.
ആത്മഹത്യയിൽ കെപിസിസിക്ക് ഉത്തരവാദിത്വമുണ്ട്. ഒന്നരക്കോടിയോളം രൂപ ഉദ്യോഗാർഥികളിൽനിന്ന് നേതാക്കൾ വാങ്ങിയതായി പരാതികൊടുത്തിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് വിജയൻ ജീവനൊടുക്കിയത്.
ENGLISH NEWS SUMMARY: CPIM march to the office of IC Balakrishnan MLA today in the incident of suicide of Wayanad DCC Treasurer and his son. The strike is demanding that a case be filed against the MLA for abetting suicide.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here