‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ

ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർ ആനന്ദബോസിനെ നേരിട്ടുകണ്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ. സംഘര്‍ഷപ്രദേശങ്ങളിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ തടഞ്ഞുനിർത്തി പ്രവർത്തകർ പരാതികള്‍ അറിയിച്ചത്.

ALSO READ: കഷ്ടപ്പെട്ട് ജോലിചെയ്ത് അയച്ച പണം എന്തുചെയ്‌തെന്ന് ചോദിച്ചു, ഭർത്താവിനെ പൊതിരെ തല്ലി ഭാര്യ

ബസുദേവ്പൂരില്‍ വെച്ചായിരുന്നു സംഭവം. ബംഗാളിൽ ആര്‍ക്കും സുരക്ഷയില്ലെന്ന് പറഞ്ഞ പ്രവർത്തകർ കേന്ദ്രസേനകളെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അറിയിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ വിവിധ പോളിങ് ബൂത്തുകളിൽ സന്ദർശനത്തിന് എത്തിയത് കൂടിയായിരുന്നു ഗവർണർ. 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 387 പഞ്ചായത്ത്‌ സമിതികളിലേക്കും 20 ജില്ലാ പരിഷത്തിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം വ്യാഴാഴ്‌ച വൈകിട്ട്‌ അവസാനിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.

ALSO READ: ത്രെഡ്സ് ആപ്പിന്റെ ലോ​ഗോയെ ചൊല്ലി വെർച്വൽ പോര് മുറുകുന്നു; മലയാളികളും തമിഴരും അവകാശവാദവുമായി രംഗത്ത്

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം ഇതുവരെ നാലു സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്.

ALSO READ: ഷാരൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്ന് പാക് നടി മഹ്നൂർ ബലൂച്

ഇടതുമുന്നണി ഘടകകക്ഷികളും 2018നെ അപേക്ഷിച്ച്‌ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്‌. ഏകദേശം 54,000 സ്ഥാനാർഥികളാണ്‌ ഇടതുമുന്നണിയിൽനിന്ന്‌ ജനവിധി തേടുന്നത്‌. വലിയ ജനപങ്കാളിത്തമാണ് ഇടതുമുന്നണി പ്രചാരണവേദികളിൽ ദൃശ്യമാകുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News