പാലക്കാട് ബ്രൂവറി വരുന്നത് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണെന്ന് സിപിഐഎം അംഗങ്ങൾ. മൂന്നുമാസം മുൻപ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിങ്ങിൽ പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തിരുന്നു. പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യവസായി വകുപ്പ് ചോദിച്ചിരുന്നതായി എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറിയും എലപ്പുള്ളി പഞ്ചായത്ത് യോഗത്തിൽ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയെ സർക്കാർ അറിയിച്ചു കൊണ്ടാണ് ബ്രൂവറിക്ക് പാലക്കാട്ട് അനുമതി നൽകിയത്. ഓൺലൈനായി മൂന്നുമാസം മുൻപ് ചേർന്ന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തിരുന്നു. പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യവസായി വകുപ്പ് ചോദിച്ചിരുന്നതായി എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് യോഗത്തിൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി ബ്രൂവറി വരുന്ന കാര്യം അറിഞ്ഞിരുന്നതായി സിപിഐഎം അംഗങ്ങൾ പറഞ്ഞു.
ഔദ്യോഗിക വിവരങ്ങൾ സെക്രട്ടറിമാർ ഭരണസമിതിയെ അറിയിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മറുപടി നൽകിയത്. കോൺഗ്രസ് നേതാവാണ് കമ്പനിക്ക് ഭൂമി ഏറ്റെടുത്ത് നൽകിയതെന്നും എന്നാൽ ആ മെമ്പർ യോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നു എന്നും സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here