മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിൽ സിപിഐഎം എംഎൽഎയും സ്ഥാനാർഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എംവിഎ-ഇന്ത്യ ബ്ലോക്ക് പാർട്ടികളുടെ നേതൃത്വത്തിൽ 10,000-ത്തിലധികം പേരാണ് ജാഥയായി പാൽഘർ ജില്ലയിലെ ദഹാനുവിലുള്ള എസ്ഡിഒ ഓഫീസിലേക്ക് അനുഗമിച്ചത്. സംസ്ഥാനത്തെ എംഎൽഎമാരിൽ ഏറ്റവും കുറവ് ആസ്തിയുള്ള വിനോദ് നിക്കോളെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയെ തോൽപ്പിച്ച് സിപിഐഎം എംഎൽഎയായി വിജയിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിൽ നിയമസഭയിൽ സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയാണ് വിനോദ്.
സിഐടിയു പാൽഘാർ ജില്ലാ സെക്രട്ടറി കൂടിയാണ് വിനോദ്. മഹാരാഷ്ട്രയിലെ ഒരു ദരിദ്ര ആദിവാസി കര്‍ഷക കുടുംബത്തില്‍ ജനിച്ച നിക്കോളെ ദീര്‍ഘകാലം ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 20 വര്‍ഷമായി സിപിഐഎമ്മിൻ്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ദഹാനുവില്‍ 4742 വോട്ടുകള്‍ക്കാണ് വിനോദ് നിക്കോളെ പാസ്‌കല്‍ ദനാരെയെ തോല്‍പ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here