നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍

സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍. ഡോ. വി ശിവദാസന്‍ എംപിയാണ് ബില്‍ അവതരിപ്പിച്ച് സംസാരിച്ചത്. നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം, ഗവര്‍ണറെ എംഎല്‍മാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ അടങ്ങിയിട്ടുള്ളത്.

ALSO READ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം; ഇതിനെ മറയാക്കി കേരള ഭരണത്തില്‍ ഇടപെട്ടാല്‍ സര്‍വ ശക്തിയുമെടുത്ത് ചെറുക്കും: ഗോവിന്ദന്‍ മാസ്റ്റര്‍

നിലവില്‍ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാറിന്റെ ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യ തോക്കും വെടിയുണ്ടകളും കൊണ്ടു നിര്‍മ്മിച്ച രാജ്യം അല്ല. ദേശാഭിമാനിളുടെ പോരാട്ടം കൊണ്ടാണ് ഇന്ത്യ രൂപപ്പെട്ടത്. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, വിഭജിച്ചു ഭരിക്കുന്നതിനുള്ള ആയുധങ്ങളായി പ്രവര്‍ത്തിക്കുന്നു. ഗവര്‍ണര്‍മാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും എംപി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി എന്നാല്‍ ഗവര്‍ണര്‍ പരസ്യമായി വര്‍ഗീയ വിഷത്തെ പിന്തുണച്ചു. സംസ്ഥാനങ്ങളുടെ അധികാരം ദിനംപ്രതി കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി നടപ്പാക്കാനുള്ള ഉപകരണമായി ഗവര്‍ണര്‍മാര്‍ മാറുന്നു.കേന്ദ്രീകരണവും വി കേന്ദ്രീകരണവും തമ്മിലുള്ള സംഘര്‍ഷമാണ് കേന്ദ്ര സംസ്ഥാന ഏറ്റു മുട്ടലിന് അടിസ്ഥാനം. സംസ്ഥാനങ്ങളുടെ സ്വയംഭരണം എന്നാല്‍ രാജഭവനുകളുടെ സ്വയം ഭരണം അല്ലെന്നും എംപി പറഞ്ഞു.

ALSO READ:  എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം മുമ്പ് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാര നല്‍കണമെന്നായിരുന്നു അന്ന് കേരളം ഉന്നയിച്ച ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News