വയനാടിന് സിപിഐഎം എംപിമാരുടെ കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക്

വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം 8 ലക്ഷം രൂപയാണ് സിപിഐഎം അംഗങ്ങള്‍ സംഭാവന ചെയ്യുന്നത്.

ALSO READ:“ഡാർക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല, കർക്കശ നടപടി സ്വീകരിക്കും” : മന്ത്രി മുഹമ്മദ് റിയാസ്

കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ എ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നീ അംഗങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്നും മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

ALSO READ:‘വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി നല്‍കും’: മോഹന്‍ലാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News