മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം; സിപിഐഎം എംപിമാര്‍ നോട്ടീസ് നല്‍കി

മണിപ്പൂര്‍ കലാപം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ ഡോ. വി. ശിവദാസന്‍, ഡോ. ജോണ്‍ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയത്.

Also Read- ‘രാജ്യം ലജ്ജിക്കണം; അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന സംഭവം’; മണിപ്പൂരിലെ ക്രൂര വീഡിയോയില്‍ പി.കെ ശ്രീമതി ടീച്ചര്‍

രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ അനിയന്ത്രിതമായ ക്രമസമാധാന ലംഘനമാണ് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേന്ദ്ര സര്‍ക്കാരും നാളിതുവരെ ഫലപ്രദമായ ഒരിടപെടലും നടത്തിയില്ല. ഈ ഗുരുതര സാഹചര്യം പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും സിപിഐഎം എംപിമാര്‍ ആവശ്യപ്പെട്ടു.

Also Read- മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി; കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News