സിപിഐഎം ദേശീയ പാര്‍ട്ടി തന്നെ ; ഇനി രാജസ്ഥാനില്‍ സംസ്ഥാന പദവിയും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു ഭീഷണിയുമില്ല. നിലവില്‍ കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുര എന്നിവടങ്ങളില്‍ സിപിഐഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. ഇനി രാജസ്ഥാനിലും ആ പദവി ലഭിക്കും. സംസ്ഥാന സെക്രട്ടറി ആംരാ റാം എഴുപതിനായിരത്തിലധികം വോട്ട് നേടിയാണ് വിജയിച്ചത്.

ALSO READ: മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ്; ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാജ്യത്ത് എട്ടു സീറ്റ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎല്‍ രണ്ടു സീറ്റും നേടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലാണു ജയം. മധുരയില്‍ എസ് വെങ്കിടേശന്‍ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. ഡിണ്ടിഗലില്‍ ആര്‍ സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിന് ജയിച്ചപ്പോള്‍ നാഗപട്ടണത്ത് വി സെല്‍വരാജ് രണ്ടു ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരില്‍ കെ സുബ്ബരായന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിനും ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News