കേന്ദ്ര സർക്കാർ ഏക സിവിൽ കോഡ് കൊണ്ടു വരുന്നത്
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് എന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ശ്രമത്തെ സിപിഐഎം ശക്തമായി എതിർക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ചിലപ്പന്‍ കിളിയെ പോലെ എന്തൊക്കെയോ പറയുന്നു; മന്ത്രി വി ശിവന്‍കുട്ടി
എകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തല സെമിനാർ കോഴിക്കോട്ട് നടത്തും. വർഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറിൽ പങ്കെടുപ്പിക്കും. എന്നാൽ കോൺഗ്രസിനെ പങ്കെടുപ്പിക്കില്ല എന്നും ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.വിഷയത്തിൽ കോൺഗ്രസ് വിവിധ തട്ടുകളിലാണ്. കോൺഗ്രസ് മന്ത്രി പോലും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോൺഗ്രസിനുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെമിനാറിലേക്ക് സമസ്തയെ ക്ഷണിക്കും. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിക്കാവുന്ന എല്ലാവരും ആയി യോജിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ
മണ്ഡലം കേന്ദ്രങ്ങളിലും വില്ലേജ് കേന്ദ്രങ്ങളിലും ക്യാംപയിൻ സംഘടിപ്പിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപി ആദ്യം ശിവസേനയെ പിളർത്തി. ഇപ്പോൾ എൻസിപിയെ പിളർത്തി. രാഷ്ട്രീയത്തിൻ്റെ അപചയമാണ് മഹാരാഷ്ട്രയിൽ കണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here