തൊഴിലാളി സമരം ശക്തമായ കോഴിക്കോട് എൻഐടിയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം.തൊഴിലാളികളെ പിരിച്ചുവിട്ട നടപടികെതിരെയാണ് സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
എൻഐടിയിൽ നിലവിലുള്ള തൊഴിലാളികളെ ഒന്നടങ്കം പിരിച്ചുവിട്ടു പുതിയ തൊഴിലാളികളെ നിയമിക്കുവാനുള്ള കരാർ കമ്പനിയുടെ നീക്കത്തിനെതിരെയും ഇതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചും സിപിഎം കുന്നമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എൻഐടിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഎം ജില്ല കമ്മറ്റി അംഗം പികെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
നിലവിൽ 170 ഓളം സെക്ക്യൂരിറ്റി ജീവനക്കാരും, പതിമൂന്നോളം ഡ്രൈവർമാരും, 170 ഓളം സാനിറ്റേഷൻ തൊഴിലാളികളുമാണുള്ളത്. ഇവരെ ഒന്നടങ്കം പിരിച്ചുവിടുകയായിരുന്നു. മാത്രമല്ല പുറമെ നിന്ന് വൻതുക കൈപ്പറ്റി പുതിയ തൊഴിലാളികളെ നിയമിക്കുന്നനതായും ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് നിലവിലെ തൊഴിലാളികൾ തിങ്കളാഴ്ച പുതുതായി റിക്രൂട്മെന്റിനെത്തിയ തൊഴിലാളികളെ തടഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here