വിജി സലി അന്തരിച്ചു

സിപിഐഎം പാലാ ഏരിയ കമ്മിറ്റിയംഗം ഇടനാട് വട്ടക്കുന്നേൽ വി ജി സലി (52) അന്തരിച്ചു സംസ്കാരം പിന്നീട്. ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ വ്യാഴം രാത്രിയാണ് അന്ത്യം.

2014 മുതൽ പാർട്ടി പാലാ ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരുന്ന സലി പത്ത് വർഷത്തോളം കരൂർ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കെഎസ്കെടിയു മുൻ ഏരിയ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്. സിഐടിയു പാലാ ഏരിയ കമ്മിറ്റിയംഗം, ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു.

ഭാര്യ: സുഷമ സലി (ഇടനാട് സഹകരണ ബാങ്ക്) ഇളങ്ങുളം പാറയിൽ കുടുംബാംഗം.

മക്കൾ: വി എസ് ശ്രുതി (കുവൈറ്റ്),വിഎസ് ശ്രേയ.

മരുമകൻ: ഗോകുൽ ഗോപി (ഗ്രാമീൺ ബാങ്ക് കൊല്ലം) മൂലംകുഴി ഇടനാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News