സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇടതുപക്ഷവും നവകേരള നിർമിതിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വണ്ടിത്താവളത്ത് സംഘടിപ്പിച്ച സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൻ്റെ നേതൃത്വത്തിൽ നവകേരള നിർമിതിയുടെ ഓരോ ഘട്ടങ്ങളും പിന്നിടുകയാണ് കേരളമെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടത്തുന്ന സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പെരുമാട്ടി, പട്ടഞ്ചേരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇടതുപക്ഷവും നവകേരള നിർമിതിയും എന്ന വിഷയത്തിൽ വണ്ടിത്താവളത്തായിരുന്നു സെമിനാർ. ആധുനിക കേരളത്തിന് തുടക്കം കുറിച്ചത് ഇഎംഎസ് സർക്കാരിൻ്റെ കാലത്താണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു
ആർ സുനിൽ അധ്യക്ഷനായി. ചിറ്റൂർ ഏരിയ കമ്മറ്റി അംഗങ്ങളായ എ കണ്ണൻ കുട്ടി, എൻ സരിത, പട്ടഞ്ചേരി ലോക്കൽ സെക്രട്ടറി എസ് ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here