ഉപതെരഞ്ഞെടുപ്പ്, ചേലക്കരയിൽ കള്ളപ്പണം എത്തിച്ചത് കോൺഗ്രസ്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; ഇ എൻ സുരേഷ്ബാബു

E N SURESH BABU

ഉപതെരഞ്ഞെടുപ്പിൻ്റെ തലേന്ന് ചേലക്കരയിലേക്ക് കാറിൽ കടത്തുകയായിരുന്ന കള്ളപ്പണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. പാലക്കാട് കൊണ്ടുവന്ന കള്ളപ്പണത്തിന് പിന്നാലെയാണ് ചേലക്കരയിലും കോൺഗ്രസ് പണമെത്തിച്ചിട്ടുള്ളതെന്നും 20 ലക്ഷത്തോളം രൂപയാണ് ചേലക്കരയിൽ എത്തിച്ചതെന്നും സുരേഷ്ബാബു ആരോപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സംഭവത്തിൽ പിടിയിലായിട്ടുള്ള ജയൻ കോൺഗ്രസുമായി ബന്ധം പുലർത്തുന്നയാളാണെന്നും ഇ.എൻ. സുരേഷ്ബാബു ആരോപിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ തോതിൽ കോൺഗ്രസും ബിജെപിയും മണ്ഡലത്തിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നുണ്ടെന്നും ബൂത്ത് 177ൽ 37 വ്യാജ വോട്ട് ചേർത്തത് ഇതിന് തെളിവാണെന്നും സുരേഷ്ബാബു പറഞ്ഞു.

ALSO READ: സസ്പെൻഷൻ നടപടിയെ പരിഹസിച്ച് എൻ പ്രശാന്ത് ഐഎഎസ്, എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനാകില്ല- വാറോല കൈപറ്റിയിട്ട് കൂടുതൽ പ്രതികരണം

ആയിരക്കണക്കിന് വ്യാജ വോട്ടർമാരെയാണ് ഇത്തരത്തിൽ ഇരു പാർട്ടികളും ചേർത്തിട്ടുള്ളതെന്നു പറഞ്ഞ സുരേഷ്ബാബു വ്യാജ ഐഡൻ്റിറ്റി കാർഡ് നിർമിച്ചവരാണല്ലോ മത്സരിക്കുന്നത് അതുകൊണ്ട് തന്നെ വ്യാജ വോട്ടർമാരെ ചേർത്തതിൽ അത്ഭുതമില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിൽ സതീശനും ഷാഫിയും പ്രചരിപ്പിക്കുന്നത്  BJP ജയിക്കുമെന്നാണ് എങ്കിൽ പിന്നെന്തിനാണ് ഷാഫി വടകരയിൽ പോയതെന്നും സുരേഷ്ബാബു ചോദിച്ചു. കോൺഗ്രസിൽ മുരളീധരനും ചെന്നിത്തലക്കും വേറെ നിലപാടും സതീശനും ഷാഫിയുമുൾപ്പെടുന്ന നേതാക്കൾക്ക് ബിജെപി അനുകൂല നിലപാടുമാണ്. മണ്ഡലത്തിൽ  BJP- കോൺഗ്രസ് കൂട്ടുകെട്ടാണ് ഉള്ളതെന്നും മലമ്പുഴയിൽ UDF ൻ്റെ വോട്ട് BJP ക്ക് കൊടുത്തിട്ടുണ്ടെന്നും വോട്ട് മറിച്ചതിൻ്റെ കണക്ക് ഇതിനകം പുറത്തുവിട്ടിട്ടുണ്ടെന്നും CPIM ജില്ലാ സെക്രട്ടറി പറഞ്ഞു. ഷാഫി മത്സരിക്കുമ്പോൾ കൃഷ്ണകുമാർ മത്സരിച്ചില്ല. ഇതിൽ നിന്നു തന്നെ  BJP കോൺഗ്രസ് ഡീൽ വ്യക്തമാണെന്നും BJPയെ ജയിപ്പിക്കാൻ ഷാഫി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ഇ.എൻ. സുരേഷ്ബാബു ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News