പി സരിൻ മികച്ച സ്ഥാനാർഥി, ഇപി പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ പറഞ്ഞ് പിന്നീട് വളച്ചൊടിക്കുന്നു; ഇ എൻ സുരേഷ്ബാബു

en sureshbabu

പി. സരിൻ മികച്ച സ്ഥാനാർഥി തന്നെയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇ.പി. ജയരാജൻ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിക്കുകയാണെന്നും ഇ.എൻ. സുരേഷ്ബാബു പറഞ്ഞു. നേരത്തെ, മാധ്യമങ്ങളിൽ തൻ്റെ ആത്മകഥയുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ട് ഇപി തന്നെ രംഗത്തു വന്നിരുന്നു. തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും  തൻ്റെ ആത്മകഥ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് ഇ.പി. ജയരാജൻ ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ALSO READ: വയനാട്ടിലെ മുക്കം നഗരസഭയിലുള്ള ഒരു പോളിങ് ബൂത്തിൽ യന്ത്ര തകരാർ മൂലം വോട്ടിങ് നിർത്തിവെച്ചു

തൻ്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്ത് വരുന്ന പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇപി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നത് എന്നും വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡിസിയുമായി ഒരു കരാറും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

News Summary- P Sarin is the best candidate says CPIM Palakkad district secretary E.N Suresh Babu

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News