‘ഞങ്ങള്‍ പലസ്‌തീനൊപ്പം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഐഎം ബാനര്‍

ചുവപ്പ് പശ്ചാത്തലത്തില്‍ ‘ഞങ്ങള്‍ പലസ്‌തീനൊപ്പം’ എന്ന് വെള്ള ഫോണ്ടില്‍ എ‍ഴുതിയ ബാനര്‍ സധൈര്യം ഉയര്‍ത്തി നില്‍ക്കുന്ന യുവാവ്. ഈ ചിത്രം വൈറലാണ് സോഷ്യല്‍ മീഡിയയില്‍. പലസ്‌തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് കോ‍ഴിക്കോടുവച്ച് സിപിഐഎം സംഘടിപ്പിച്ച റാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.

നിരവധി അക്കൗണ്ടുകളിലൂടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അരലക്ഷത്തിലധികം പേരാണ് സിപിഐഎമ്മിന്‍റെ റാലിയില്‍ പങ്കെടുത്തത്. നവംബര്‍ 11ന് നടന്ന റാലി വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. പലസ്‌തീന്‍ വിമോചന നായകൻ യാസർ അറാഫത്തിന്റെ ചരമവാർഷിക ദിനത്തിലാണ് റാലി സംഘടിപ്പിച്ചത്. അതേസമയം, പലസ്‌തീനില്‍ ഇസ്രയേലിന്‍റെ കൂട്ടക്കുരുതി തുടരുകയാണ്.

അല്‍ ഷിഫ ഉള്‍പ്പെടെയുള്ള നിരവധി ആശുപത്രികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. തീവ്രപരിചരണ വിഭാഗം അടക്കമുള്ള ആശുപത്രികളിലെ പ്രധാന ഭാഗമാണ് ഇസ്രയേല്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത്. ഇക്ക‍ഴിഞ്ഞ ഒക്‌ടോബര്‍ മാസം മുതല്‍ 11,000 ത്തിലധികം പലസ്‌തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. ഇതില്‍ വലിയൊരു ശതമാനവും കുട്ടികള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News