സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും റാലി ആരംഭിക്കും. കിഴക്കേത്തലയിലാണ് റാലി സമാപിക്കുക.

ALSO READ:കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

മന്ത്രി വി.അബ്ദുറഹ്മാൻ,സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം, കേരള മുസ്‍ലിം ജമാഅത്ത് നേതാവ് ഖലിൽ ബുഹാരി തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും.

ALSO READ: മധ്യപ്രദേശ്, ഛത്തീസ്ഗഡ് മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും റാലി സംഘടിപ്പിച്ചിരുന്നു. വൈകിട്ട് പുത്തിരിക്കണ്ടം മൈതാനിയില്‍ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ 9 ഇടങ്ങളില്‍ നിന്നുള്ള റാലി അഞ്ചുമണിയോടെ ആരംഭിച്ച് പുത്തിരിക്കണ്ടത്ത് സമാപിച്ചു.

സമുദായ സംഘടനകളുടെ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിയുടെ ഭാഗമായി. കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും വന്‍ ജനപങ്കാളിത്തമാണുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News