സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. പ്രതിനിധി സമ്മേളനം യെച്ചൂരി നഗരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 263 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

പൊതുസമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി ജെ അജയകുമാറാണ് പതാക ഉയർത്തിയത്. കപ്പി കയർ കൊടി കൊടിമര , ബാനർ ജാഥകൾക്ക് ആവേശ ഉജ്വലമായ സ്വീകരണമാണ് പൊതുസമ്മേളന വീഥിയിൽ പ്രവർത്തകർ നൽകിയത്.

സീതാറാം യെച്ചൂരി നഗരയിൽ പ്രതിനിധി സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റർ നാളെ ഉദ്ഘാടനം ചെയ്യും. 1656 ബ്രാഞ്ച് സമ്മേളനങ്ങളും 113 ലോക്കൽ സമ്മേളനങ്ങളും 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമാകുന്നത്.

also read: 24ാം പാർട്ടി കോൺഗ്രസ്: മൂന്ന് പതിറ്റാണ്ടിന് ശേഷം കൊല്ലം സംസ്ഥാന സമ്മേളനവേദിയാകും; സ്വാഗതസംഘം രൂപീകരിച്ചു

അതേസമയം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ആറു മുതൽ ഒമ്പതുവരെ മൂന്ന്‌ പതിറ്റാണ്ടിന്‌ ശേഷം കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News