പത്തനംതിട്ട: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരത്തിൽ നിന്ന് പത്തനംതിട്ട ജില്ലയെ ഒഴിവാക്കണമെന്ന് സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
പെട്രോൾ പമ്പ് സമരം മകരവിളക്കുമായി ബന്ധപ്പെട്ടെത്തുന്ന ലക്ഷക്കണക്കിനു ഇതരസംസ്ഥാനക്കാരുൾപ്പെടെയുള്ള ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആവശ്യപ്പെട്ടത്.
കോഴിക്കോട് എച്ച് പി സി എൽ ഓഫീസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്നാരോപിച്ചാണ് ഡീലേഴ്സ് അസോസിയേഷൻ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
News Summary: CPI(M) Pathanamthitta district secretary Raju Abraham wants Pathanamthitta district to be exempted from the protest which has closed petrol pumps across the state on Monday.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here