കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്നുവെന്ന് സിപിഐഎം പിബി. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണ്. നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പി ബി അറിയിച്ചു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇന്നലെ ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും നിശ്ചയിക്കാനുള്ള സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കാനുള്ള ബില്ല് ഇതിനുവേണ്ടിയാണെന്നും എം എ ബേബി പറഞ്ഞിരുന്നു.
also read- കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം
തെരഞ്ഞെുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട പാനലില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടാത്താനാണ് നീക്കം. ചീഫ് ജസ്റ്റിസിന് പകരം രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്ന പാനലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് സുപ്രീംകോടതി വിധിയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here