അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി വാദം തുറന്നു കാട്ടുന്നത്; സിപിഐഎം പിബി

CPIM

ഡോ അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി
അമിത് ഷാ നടത്തിയ പരാമർശത്തെ അപലപിച്ച് സിപിഐഎം പിബി.അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി വാദം തുറന്നു കാട്ടുന്നതാണെന്നും ജനവികാരത്തെ മുറിവേൽപ്പിച്ച പരാമർശമാണ് അമിത് ഷാ നടത്തിയതെന്നും സിപിഐഎം പിബി വിമർശിച്ചു.

ആഭ്യന്തരമന്ത്രിയായി തുടരാൻ അമിത്ഷായ്ക്ക് അവകാശമില്ല.ഭരണഘടനാ ചർച്ചയിലാണ് അമിത് ഷാ അംബേദ്കറിനെ അപമാനിച്ചത്.നരേന്ദ്രമോദി അമിത്ഷായ്ക്ക് നൽകിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തത് ആണെന്നും സിപിഐഎം പിബി പറഞ്ഞു.

‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ചൊവ്വാഴ്ച പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത് ഷാ ഈ പരാമർശം നടത്തിയത്.ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ENGLISH NEWS SUMMARY: CPIM PB condemned Amit Shah’s remarks. CPIM PB criticized that Amit Shah’s remarks exposed BJP’s human amnesia argument and Amit Shah’s remarks hurt public sentiments

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News