പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മണ്ഡലത്തിൽ ഇത്തവണ നടക്കുന്നത് തീ പാറും പോരാട്ടമാണ്. സി.പി ഐ.എം പി.ബി അംഗം മുഹമ്മദ് സലീമാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. ഇടതു പക്ഷത്തിൻ്റെ തിരിച്ചുവരവിന് തെരഞ്ഞെടുപ്പ് വേദിയാവുമെന്ന് മുഹമ്മദ് സലീം കൈരളി ന്യൂസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എന്നാൽ മധ്യ ബംഗാളിലെ മുർഷിദാബാദിലെത്തുമ്പോൾ മത്സരം സി.പി.ഐ.എമ്മും ത്രിണമൂൽ കോൺഗ്രസ്സും തമ്മിലാണ്.
മുർഷിദാബാദുകാർക്ക് മുഹമ്മദ് സലീമിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈ മേഖലയിൽ ജനകീയനാണ്. 11 വർഷം രാജ്യസഭാംഗം, 10 വർഷം ലോക് സഭാംഗം, 3 വർഷം നിയമസഭാംഗം. പശ്ചിമ ബംഗാൾ മന്ത്രിസഭാ ഗം എന്നിങ്ങനെ പാർലമെൻ്റി രംഗത്തും ഭരണ രംഗത്തും മുഹമ്മദ് സലിം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. 2019 ൽ റായ്ഗഡ് മണ്ഡലത്തിൽ സലീമിനെ തോല്പിക്കുന്നതിൽ നിർണ്ണായക പങ്കുവച്ചത് കോൺഗ്രസ് ആയിരുന്നു. ഇത്തവണ സലീമിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകരും സജീവമായി പ്രചാരണ രംഗത്തുണ്ട്. മുഹമ്മദ് സലീമിൻ്റെ പ്രചാരണ പരിപാടികളിൽ വൻ ജനപങ്കാളിത്തവും ആവേശവും പ്രകടമാണ്.
Also Read: ഒഐസിസി നിയമനം; കെ സുധാകരന്റെ നടപടി ഏകപക്ഷീയം; ഐഒസി വൈസ് ചെയർമാൻ ജോർജ്ജ് എബ്രഹാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here