മാധ്യമപ്രവർത്തകർക്കെതിരായ കടന്നു കയറ്റാതെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

ദില്ലിയില്‍ ന്യൂസ് ക്ലിക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരായി നടന്ന റെയ്ഡുകളെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള നഗ്‌നമായ കടന്നാക്രമണമാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വിവിധ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ വിന്യസിച്ചു.

Also Read; മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് യെച്ചൂരി

സത്യം പറയുന്ന മാധ്യമപ്രവര്‍ത്തകരെ അധികാരം ഉപയോഗിച്ച് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമങ്ങളെ ലക്ഷ്യമിട്ട് പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ജനാധിപത്യ ചിന്താഗതിയുള്ള ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. ന്യൂസ് ക്ലിക്കിലെ റെയ്ഡിനെ പ്രതിപക്ഷ ഇന്ത്യാ സഖ്യവും അപലപിച്ചു. മാധ്യമങ്ങള്‍ക്ക് നേരേ ബിജെപിയുടെ ആക്രമണമാണിത്. അന്വേഷണ ഏജന്‍സികളെ മാധ്യമങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നു. മാധ്യമങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

Also Read; ന്യൂസ് ക്ലിക്ക് എഡിറ്റര്‍ കസ്റ്റഡിയില്‍; റെയ്ഡ് അവസാനിപ്പിച്ച് ദില്ലി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News