ജി 20 നയങ്ങൾക്ക് ബദലായി സംഘടിപ്പിച്ച സെമിനാർ അടിച്ചമർത്താനുള്ള ശ്രമമാണ് സിപിഐഎം പഠനകേന്ദ്രമായ സുർജീത് ഭവനിൽ ദില്ലി പൊലീസ് നടത്തിയതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിയോജിപ്പുകളെ അടിച്ചമർത്തുന്ന നയം അവസാനിപ്പിക്കുന്നനയമാണ് വേണ്ടത്. പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുർജീത് ഭവനിൽ പഠന ക്ലാസുകളും സെമിനാറും സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ജി 20 യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തി വി 20 സംഘടിപ്പിച്ചത്. എന്നാൽ സെമിനാറിന് പൊലീസ് അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.പാർട്ടി കെട്ടിടങ്ങളിൽ നടത്തുന്ന ഇത്തരം പരിപാടികൾക്ക് പൊലീസ് അനുമതിയുടെ ആവശ്യമില്ല. പൊലീസിന്റെ ഏകപക്ഷിയമായ നടപടിക്കെതിരെ സിപിഐഎം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
Also Read: സുർജിത് ഭവനിലെ പൊലീസ് നടപടി നിയമവിരുദ്ധം; ഐഎൻഎൽ
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്ത വി 20 പരിപാടിയാണ് രണ്ടാം ദിവസം ദില്ലി പൊലീസ് തടഞ്ഞത്. സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഐഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനില്‍ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. വിവിധ എന്‍ജിഒകള്‍ നടത്തിയ പരിപാടിക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. കെട്ടിടത്തിലേക്കുള്ള ഗെയ്റ്റുകള്‍ പൂട്ടിയ ശേഷം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. സെമിനാറില്‍ പങ്കെടുക്കാനെത്തിയവരോട് പൊലീസ് പ്രകോപനപരമായി പെരുമാറിയതോടെ വാക്കുതര്‍ക്കത്തിനും നേരിയ സംഘര്‍ഷത്തിനും കാരണമായി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ ബൃന്ദാകാരാട്ട്, ആനി രാജ, മേധാ പട്ക്കര്‍, പ്രൊഫ. അരുണ്‍കുമാര്‍, ജയന്തിഘോഷ്, ജയറാം രമേശ്, അടക്കം പ്രമുഖരാണ് പങ്കെടുത്തത്. സെമിനാര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി സംഘത്തെയും പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവന് പുറത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചെങ്കിലും ഞായറാഴ്ച വരെ നടക്കുന്ന സെമിനാറുകള്‍ മാറ്റമില്ലാതെ പുരോഗമിക്കുകയാണ്.
Also Read: വി ഡി സതീശൻ കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ്; വി വസീഫ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here