ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി – ആര്‍എസ്എസ്, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
ഇത്തരം സമീപനങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ലെന്നും സിപിഐഎം പിബി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളുടെ നിയമത്തെ മറികടന്നുളള കോടതി വിധികളില്‍ സുപ്രീംകോടതി ഇടപെടണമെന്ന് സിപിഐഎം പിബി ആവശ്യപ്പെട്ടു.
സര്‍വ്വേ നടത്താനുളള കീഴ്ക്കോടതി വിധികള്‍ റദ്ദാക്കാന്‍ സുപ്രീംകോടതി ഇടപെടണം പിബി ആവശ്യപ്പെട്ടു. മുസ്ലീം പളളികള്‍ പുരാതന ക്ഷേത്രങ്ങളാണെന്ന വാദവുമായി നിരവധി ഹര്‍ജികള്‍ വന്നതില്‍ പിബി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വയനാടിന് ഉടന്‍ കേന്ദ്രധനസഹായം അനുവദിക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നാല് മാസം കഴിഞ്ഞിട്ടും അര്‍ഹമായ സഹായം നല്‍കാത്തത് മനുഷ്യത്വരഹിതവും അന്യായവുമാണെന്നും സിപിഐഎം പിബി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here