ഒരു ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട.കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യവും രാജ്യത്തെ പൊതു സാഹചര്യവും ചർച്ചയാകും.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലാണ് പാർട്ടി നടത്തുന്നത്. ഈ മാസം 28മുതൽ 30വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അവതരിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംബന്ധിച്ചുള്ള ചർച്ചകളും ഇന്ന് നടക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here