അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശജനകമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ വേഗത്തില്‍ അന്വേഷിക്കാനുള്ള സെബിയെപ്പോലുള്ള ഒരു നിയമപരമായ ബോഡി അതിന്റെ ചുമതല നിറവേറ്റുന്നില്ല. 2014ല്‍ അദാനിക്കെതിരെ നേരിട്ടുള്ള കുറ്റം ചുമത്തി ഡിആര്‍ഐ സെബിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു.
Also Read: ശബരിമലയും തൃശൂർ പൂരവും ഉയർത്തിക്കാട്ടി പ്രസംഗം; ഹിന്ദുത്വം ആളിക്കത്തിച്ച് മോദി
2021ല്‍, അദാനിക്കെതിരായ ആരോപണങ്ങള്‍ സെബി അന്വേഷിക്കുകയാണെന്ന് പാര്‍ലമെന്റിനെ അറിയിച്ചിരുന്നുവെങ്കിലും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സെബി അത്തരമൊരു അന്വേഷണം നിഷേധിച്ചു. എന്തുകൊണ്ടാണ് പരാതികളില്‍ സെബി നടപടിയെടുക്കാത്തതെന്ന് ചോദ്യം ചെയ്യാതെ കോടതി സെബിയുടെ സത്യവാങ്മൂലം നിലക്കെടുത്ത് ഇത്തരം വിധി പുറപ്പെടുവിച്ചത് ആശ്ചര്യജനകമെന്നും സിപിഐഎം പിബി അറിയിച്ചു.
Also Read: മഹോത്സവമായി മാറി നവകേരള സദസിന്റെ അവസാന വേദികള്‍; കേരളം കണ്ടത് ജനപങ്കാളിത്തത്തിന്റെ മഹാപ്രവാഹം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here