രാജ്യത്തുടനീളമുള്ള കർഷകർക്ക് ആശങ്ക; അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്രം ഉടൻ ചർച്ച നടത്തണമെന്ന് സിപിഐഎം പിബി

CPIM

രാജ്യത്തുടനീളമുള്ള കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കിസാൻ സംഘടനകളുടെയും സംയുക്ത വേദികളുടെയും പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ച ആരംഭിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

നവംബർ 26 മുതൽ നിരാഹാര സമരം നടത്തുന്ന മുതിർന്ന കർഷക നേതാവ് ശ്രീ ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണ് എന്ന വിവരം പിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.എംഎസ്പിക്ക് നിയമപരമായ പിന്തുണ നൽകാനും വായ്പ എഴുതിത്തള്ളാനുമുള്ള കിസാൻ പ്രസ്ഥാനത്തിൻ്റെ ന്യായമായ ആവശ്യത്തിനായാണ് പ്രതിഷേധം നടക്കുന്നതെന്നും രാജ്യത്തുടനീളമുള്ള കിസാൻമാർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുന്നുവെന്നും പിബി പറയുന്നു.

ALSO READ; മഞ്ഞടിഞ്ഞ റോഡിൽ അപകടക്കെണിയൊരുക്കി മണാലി, തുടർക്കഥയായി അപകടങ്ങൾ

അതുകൊണ്ട് തന്നെ വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും കർഷകരുടെദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കിസാൻ സംഘടനകളുടെയും സംയുക്ത വേദികളുടെയും പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ച ആരംഭിക്കണമെന്നുമാണ് പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

ENGLISH NEWS SUMMARY: CPI(M) Polit Bureau says there is widespread unrest among farmers across the country.The PB demanded that the central government should immediately start discussions with representatives of all kisan organizations.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here