കേന്ദ്രസർക്കാർ സൈനിക സ്‌കൂളുകളെ വർഗീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ പ്രസ്താവനയിറക്കി. സീതാറം യെച്ചൂരി സിപിഐ എം പോളിറ്റ് ബ്യുറോയുടെ പ്രസ്താവന എക്സിൽ പങ്കുവെച്ചു. സൈനിക സ്ഥാപനങ്ങളുടെ മതനിരപേക്ഷത തകർക്കുന്ന ഈ നീക്കത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു.
ഇന്ത്യയിലെ സൈനിക സ്‌കൂളുകൾ നടത്തുന്നതിൽ സ്വകാര്യ മേഖലയിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തിന് കേന്ദ്ര ബിജെപി സർക്കാർ വഴിയൊരുക്കി എന്ന റിപ്പോർട്ട് അതീവ ഉത്കണ്ഠയോടെയാണ് കാണുന്നത്. പരമ്പരാഗതമായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള സൈനിക സ്കൂൾ സൊസൈറ്റിയാണ് സൈനിക സ്കൂളുകൾ നടത്തുന്നത്.
രാജ്യത്തെ ഉന്നത സൈനിക അക്കാദമികളായ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കും പ്രവേശനം നേടുന്നതിന് വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിൽ സൈനിക സ്കൂളുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഉന്നത റാങ്കുകൾ വഹിക്കുന്നവരിൽ നല്ലൊരു ശതമാനം പേരും സൈനിക സ്‌കൂളുകളിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇത്തരത്തിൽ എസ്എസ്എസുമായും കേന്ദ്രസർക്കാരുമായും കരാറിൽ ഏർപ്പെടുന്ന സ്‌കൂളുകളിൽ വലിയൊരു പങ്കും പരസ്യമായി ആർഎസ്എസ്-ബിജെപി ബന്ധം പുലർത്തുന്ന സഥാപനങ്ങളാണ്.
ALSO READ: പണി കിട്ടി, ലാൽസലാമിന്റെ ഫൂട്ടേജ് മിസ്സായ കാര്യം നെറ്റ്ഫ്ലിക്‌സിന് പിടിച്ചില്ല, റിലീസ് പ്രതിസന്ധിയിൽ
വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയും സൈനിക സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കാൻ ഏറെ സാധ്യതയുമുള്ള ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. സൈനിക സ്‌കൂളുകളുടെ ദേശീയ-മതേതര സ്വഭാവം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ഈ നീക്കം പിൻവലിക്കണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Stop communalising Sainik Schools.
CPI(M) Polit Bureau condemns this move that is loaded with the potential to destroy the high secular standards of our military establishments.https://t.co/cAEnMkT5fV pic.twitter.com/tewNYZBKrC— Sitaram Yechury (@SitaramYechury) April 3, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here