നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വാണിജ്യ, വര്‍ഗീയവല്‍ക്കരണം എന്നിവയുടെ ഫലമാണിതെന്നും സിപിഐഎം പിബി. വ്യാപം അഴിമതി വെളളപൂശിയതുപോലെ സിബിഐ അന്വേഷണവും ഫലപ്രദമാകില്ല.ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേന്ദ്രീകൃത ഭരണം അവസാനിപ്പിക്കണമെന്നും നീറ്റ് പോലുളള പരീക്ഷാ നടത്തിപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News