ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പൊളിറ്റ് ബ്യൂറോ. രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതി വിവേചനമുണ്ടെന്ന ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.
ALSO READ: ധോണിയോട് കടുത്ത ആരാധന, കാണണമെന്ന ആഗ്രഹവുമായി സൈക്കിൾ ചവിട്ടി എത്തിയത് 1200 കിലോമീറ്റർ
ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ ജുഡീഷ്യറിയുടെ സുപ്രധാന ഇടപെടലാണിതെന്നും സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുളളില്‍ ജയില്‍ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ജയിലുകളില്‍ ജാതി അടിസ്ഥാനത്തില്‍ തൊഴില്‍ ചെയ്യിക്കുന്നത് നിര്‍ത്തലാക്കണമെന്ന് വിധിച്ച കോടതി ജയില്‍ രജിസ്റ്ററിലെ ജാതി കോളം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ജയിലുകളിലെ ജോലിയെ ജാതിയുടെ അടിസ്ഥാനത്തില്‍ വീതംവെച്ചു നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here