സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നു; യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്ന് പൊളിറ്റ്ബ്യൂറോ

ugc cpim

യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർമാർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കരട് അധികാരം നൽകുന്നുതായും പൊളിറ്റ്ബ്യൂറോ ആരോപിച്ചു. ഇതിലൂടെ കേന്ദ്രസർക്കാരിന്റെ താല്പര്യത്തിനനുസരിച്ച്‌ സർവ്വകലാശാലകളിൽ വൈസ് ചാൻസലർ നിയമിക്കാൻ കഴിയും. കരട് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും ബിജെപി ഇതര സംസ്ഥാനങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

അതേ സമയം, യുജിസി കരട് നിർദ്ദേശത്തിനെതിരെ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും രംഗത്തെത്തി. ഏകപക്ഷീയമായി വിസിമാരെ നിയമിക്കാൻ അവസരം ഒരുക്കുന്നുവെന്നും യുജിസി യെ ഉപയോഗിച്ച് സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. യുജിസിക്ക് അധികാരം മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കാൻ മാത്രമാണെന്നും യുജിസി കരട് നിർദ്ദേശത്തിനെതിരെ സംസ്ഥാനം എതിർപ്പ് അറിയിക്കുമെന്നും നിയമപരമായി നേരിടാനുള്ള വഴികൾ തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ; രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയപ്പോര് രൂക്ഷം; ബിജെപി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി

സർവ്വകലാശാല വിസി നിയമനത്തിൽ പൂർണ അധികാരം ചാൻസലർക്ക് നൽകിയാണ് യുജിസിയുടെ പുതിയ നീക്കം. പരിഷ്കരിച്ച കരട് യുജിസി പുറത്തിറക്കി. പുതിയ കരട് പ്രകാരം വിസി ആകാൻ ഇനി അക്കാദമിക വൈധഗ്ദ്യം ബാധകമല്ല. സർവകലാശാലാ വിസി നിയമനങ്ങളെച്ചൊല്ലിയുള്ള ഗവർണർ – സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. രാജ്യത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്ക്കരിച്ച കരട് ചട്ടങ്ങൾ യുജിസി പുറത്തിറക്കിയിട്ടുണ്ട്.

വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷ നെ ചാൻസലർ നിർദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി. ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ്റ് എന്നി ങ്ങനെയുള്ള സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര –സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News