വയനാട് ദുരന്തം; അമിത് ഷായുടെ പ്രസ്താവനക്കെതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ

വയനാട് ദുരന്തത്തില്‍ അമിത് ഷായുടെ പ്രസ്താവനക്ക് എതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ. സംസ്ഥാന സര്‍ക്കാരിനെതിരായ അമിത് ഷായുടെ പ്രചാരണത്തെ അപലപിക്കുന്നുവെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

അമിത് ഷായുടെ പ്രസ്താവന തെറ്റാണെന്നായിരുന്നു ഇതിനോടകം തെളിയിക്കപ്പെട്ടത്. പുനരധിവാസത്തിന് എല്‍ ഡി എഫ് സര്‍ക്കാരും ജനങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read : കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

പാര്‍ട്ടി രൂപീകരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2025 ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

സ്വേച്ഛാധിപത്യവും അഴിമതി നിറഞ്ഞതുമായ ഭരണകൂടത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ജനകീയ കലാപം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും ബംഗ്ലാദേശിലെ അവരുടെ സര്‍ക്കാരിനെയും തുറന്നുകാട്ടിയെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയ പ്രതിഷേധങ്ങള്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തല്‍ മൂലം 300-ലധികം ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ പൊളിറ്റ് ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ജനാധിപത്യ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

ബാഹ്യശക്തികളുടെ പിന്തുണയോടെ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ, മതമൗലികവാദ ശക്തികളുടെ ആസൂത്രണങ്ങളെ തടയാന്‍ ഇത് ആവശ്യമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News