സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വത്തെ മതപരമായി നിര്‍വ്വചിക്കുന്നത് മതേതരത്വത്തെ തകര്‍ക്കും. അയല്‍രാജ്യങ്ങളില്‍ നിന്നുളള മുസ്ലീംങ്ങളോടുള്ള വിവേചനപരമായ സമീപനമാണിത്. മുസ്ലീം വംശജരായ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നുവെന്ന ആശങ്ക സൃഷ്ടിക്കാന്‍ ഇടയാകും.

ALSO READ:  തെരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാരെ വിശ്വസിക്കാൻ കഴിയില്ല; വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രം: എം മുകുന്ദൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള നീക്കം വിഭജനത്തിനും ധ്രുവീകരണവും ലക്ഷ്യം വച്ച്. നിയമം അസാധുവാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: കപില്‍ സിബല്‍ അവതാരകനായ ദ വയര്‍ സംവാദത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി; “ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍”

പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം. മുസ്ലിം വിഭാഗത്തെ ടാര്‍ഗറ്റ് ചെയ്യുന്ന പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമം. സിഎഎ എതിര്‍ക്കുന്ന സംസ്ഥാങ്ങളുടെ അധികാരത്തെയും കവര്‍ന്നെടുക്കുന്ന തരത്തിലാണ് ചട്ടങ്ങള്‍. സിഎഎ പാര്‍ലമെന്റ് പാസാക്കി 4വര്‍ഷം കഴിയുമ്പോഴാണ് വിജ്ഞാപനം ഇറക്കുന്നത്. വിജ്ഞാപനം ഇറക്കിയ സമയവും സംശയസ്പദം ആണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ വിജ്ഞാപനം ഇറക്കിയത് മത ധ്രുവീകരണം മാത്രം ലക്ഷ്യം വെച്ചെന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News