‘കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും, മൗലികാവകാശത്തിന്റെ ലംഘനവും…’; സിപിഐഎം പോളിറ്റ് ബ്യൂറോ

കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശം അപലപനീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മതധ്രുവീകരണം ശക്തിപ്പെടുത്താനും, മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കാനുമുള്ള നീക്കമാണിതെന്നും സിപിഐഎം പിബി. ഭരണഘടന വിരുദ്ധവും, തുല്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണ് ഈ നിർദേശം.

Also Read; ‘രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെ ഇറക്കുക അല്ലെങ്കിൽ കേരളത്തിലെ ആളുകളെ ഇറക്കി പരിശോധിക്കാൻ വിടണം…’; പ്രധാന മന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം

ബിജെപി സർക്കാരുകളുടെ ഇത്തരം നടപടികൾ ജാതി സംഘർഷങ്ങൾ രൂക്ഷമാക്കുന്നതിനും ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക അടിച്ചമർത്തലുകൾ തീവ്രമാക്കുന്നതിനും വഴിവെക്കും. മനുസ്മൃതിയുടെ പാതയിലേക്ക് സമൂഹത്തെ കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ബിജെപിയുടെ സഖ്യ കക്ഷികൾ ഈ നീക്കം തടയാനും, ഉത്തരവ് പിൻവലിക്കാനും സമ്മർദ്ദം ചെലുത്തണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Also Read; തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration