തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണകരമായത് ജാതി വിഭജനവും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും: സിപിഐഎം പിബി

രാജ്യത്ത് മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ. ജാതി വിഭജനവും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും പണക്കൊഴുപ്പുമാണ് ബിജെപിക്ക് ഗുണകരമായത്. ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വ്യക്തമാക്കി.

Also read : ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു

ഹിന്ദി ഹൃദയ ഭൂമിയിലെ ബിജെപിയുടെ ജയത്തിന് കാരണം ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണമെന്ന് സിപിഐഎം പിബി വിലയിരുത്തി. ജാതി വിഭജനവും പണക്കൊഴുപ്പും മാധ്യമങ്ങളെ വരുതിയിലാക്കിയുമാണ് ബിജെപിയുടെ വിജയം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്ന് സിപിഐഎം പിബി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പ്രതിപക്ഷ സഖ്യം തകര്‍ത്ത കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ഉള്‍പ്പെടെ സിപിഐഎം വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരുന്നു പ്രസ്താവന. ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും നിയമസഭയിലേക്ക് അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പിബി വ്യക്തമാക്കി.

Also Read : മികച്ച പ്രേക്ഷക പ്രതികരണവുമായി ഐ എഫ് എഫ് കെ മൂന്നാം ദിനത്തിലേക്ക്; മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്

കശ്മീര്‍ പുനഃസംഘടന നിയമം ഭേദഗതി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കിയത് ജനാധിപത്യവിരുദ്ധമാണ്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള ബില്ലുകള്‍ തിടുക്കത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പിഴവുകള്‍ കരട് ബില്ലുകളിലുണ്ടെന്നും ഇവ പാര്‍ലമെന്റിന്റെ സംയുക്ത സെലക്ട് കമ്മിറ്റിക്ക് കൈമാറണമെന്നും പിബി ആവശ്യപ്പെട്ടു.

പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന വംശീയ ഉന്മൂലനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് മോദി സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും പൊളിറ്റ് ബ്യൂറോ ആവര്‍ത്തിച്ചു. 2014 ജനുവരി 28 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സിപിഐ(എം) കേന്ദ്രകമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News