പൊതു ഇടങ്ങൾ പോലും ആരാധനാലയങ്ങളായി മാറുന്ന ഈ കാലത്ത് നവോത്ഥാനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയും എന്ന് ചിന്തിക്കണമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
കൊച്ചിയില്‍ നടന്ന പി ജെ ആന്‍റണി ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും
മനുഷ്യ മനസ്സിൽ വിഷം കലർത്തുന്ന പ്രവൃത്തികൾ വർഗ്ഗീയ ശക്തികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തെ വർഗീയതയുടെ വിഷത്തിൽ നിന്നും വിമുക്തമാക്കാനുള്ള പ്രവർത്തനം സാംസ്ക്കാരിക രംഗത്തുണ്ടാകണമെന്നും. സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
Also Read: പതിനഞ്ചാം കേരള നിയമസഭ; സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചു
പി ജെ ആന്‍റണി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ജോണ്‍ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, സി എം ദിനേശ്മണി, എലിസബത്ത് ആന്‍റണി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here