ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണ്: സുഭാഷിണി അലി

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പറഞ്ഞു. പുത്തൻകുളം എൽ ഡി എഫ് കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭരണഘടന മാറ്റാനാണ് ബി ജെ പി ശ്രമം. ജനങ്ങളുടെ അവകാശങ്ങൾ ബിജെപി തകർത്തു. ബിൽക്കിസ് ഭാനു കേസിലെ വിധി ഭരണഘടന സംരക്ഷിക്കാൻ പോരാടുന്നവർക്കുള്ള പ്രതീക്ഷയാണ്.

Also Read: ലീഗിന്റെ പച്ചയും ഉവൈസിയുടെ താടിയും കോണ്‍ഗ്രസ്സിന് ചതുര്‍ഥിയാണ്, ഈ വെറുപ്പിന്റെ പേരാണ് ‘ഇസ്ലാമോഫോബിയ’: കെ ടി ജലീല്‍

ബ്രാന്മണർമാരായതുകൊണ്ടാണ് ബിജെപി പ്രതികളെ വെറുതേവിടാൻ കാരണം. വർഗീയതയ്ക്കെതിരെ പോരാടണം എന്നതാണ് നമ്മുടെ ലക്ഷ്യം. ബിജെപിയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് കോൺഗ്രസ്. പത്മജ, അനിൽ ആൻ്റണി എന്നിവർ പോയി. കെ മുരളീധരൻ ബി ജെ പിയിലേക്ക് എപ്പോൾ വേണമെങ്കിലും പോകും എന്ന അവസ്ഥയാണ്. കെ സുധാകരൻ ബിജെപി പ്രവേശനത്തിനായി കാത്തിരിക്കുകയാണെന്നും സുഭാഷിണി അലി പറഞ്ഞു.

Also Read: ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News