മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ പരസ്യമായി നഗ്നരാക്കി നടത്തിയ സംഭവം അതിദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന.രാജ്യത്തിൻറെ മനസാക്ഷിയെ ഒന്നാകെ പ്രകോപിപ്പിച്ചസംഭവമാണിത്.
അവരിൽ ഒരാളുടെ വസ്ത്രം വലിച്ചെറിയുകയും റോഡിലൂടെ പരേഡ് ചെയ്യിക്കുകയും ചെയ്തു. കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും അവളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് കുടുംബാംഗങ്ങളെ ആ ആൾക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇരകളുടെ കുടുംബങ്ങൾ അപാരമായ ധൈര്യത്തോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.എന്നിട്ടും പോലീസ് നടപടിയെടുക്കാത്തതിനാൽ ഈ ക്രൂരകൃത്യത്തിന്റെ കുറ്റവാളികളെ ശിക്ഷിക്കാതിരിക്കുന്നതിൽ മണിപ്പൂരിലെ ബിജെപി സർക്കാരിന് നേരിട്ട് പങ്കുണ്ടെന്നത് വ്യക്തമാണെന്നും പ്രസ്താവനയിൽ പറയുന്നു.

also read:‘നന്‍പകല്‍ നേരത്ത് മമ്മൂട്ടി’; അഭിനയത്തിന്റെ അനന്ത സാധ്യതകള്‍
രണ്ടര മാസമായി സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും ബിജെപിയുടെ ഉന്നത നേതൃത്വവും കേന്ദ്ര സർക്കാരും പ്രതിരോധിച്ചു. മാസങ്ങളുടെ കാതടപ്പിക്കുന്ന നിശ്ശബ്ദതയ്ക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസ്താവന, സംഭവത്തെയും മണിപ്പൂരിലെ അക്രമത്തിന്റെ തീവ്രതയെയും മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ പങ്കിനെയും നിസ്സാരമാക്കുന്നതാണ്. ഉത്തരവാദിത്തത്തിന്റെ തത്വം ഇരട്ട എഞ്ചിൻ സർക്കാർ ആഴത്തിൽ കുഴിച്ചിട്ടു. ബിജെപിയുടെ `നല്ല ഭരണം’എന്ന അവകാശവാദത്തിന്റെ ഏറ്റവും ഗ്രാഫിക് കമന്ററി ആണ് മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു .

also read:മമ്മൂക്കയുടെ പേരിനോട് ചേർന്ന് തന്റെ പേര് വന്നത് തന്നെ അവാർഡിന് തുല്യം : കുഞ്ചാക്കോ ബോബൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News